പനജി: കേരള ബ്ലാസ്റ്റേഴ്സ് ഐ.എസ്.എല്‍ പോയിന്റ്ു പട്ടികയില്‍ ആദ്യ നാലില്‍ മടങ്ങിയെത്തി. മുംബൈ സിറ്റി എഫ്.സിയെ 3 – 1നു പരാജയപ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം. സഹല്‍ അബ്ദുല്‍ സമദ് (19), അല്‍വാരോ വാസ്കസ് (47, 60) എന്നിവരാണു ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടിയത്.
മുംബൈയ്ക്കായി പകരക്കാരന് ഡിയേഗോ മൗറീഷ്യോ ആശ്വാസ ഗോള്‍ നേടി. ജയത്തോടെ 19 മത്സരങ്ങളില്‍നിന്ന് 33 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്തെത്തി. അടുത്ത മത്സരത്തില്‍ ഗോവയ്ക്കെതിരെയും ജയിച്ചാല്‍ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് ഉറപ്പിക്കാം. ജയം മാത്രം മുന്നില്‍ കണ്ടായിരുന്നു തുടക്കം മുതല്‍ ബ്ലാസ്റ്റേഴ്സിന്റെ കളി.