ബെംഗളൂരു: കടം തീര്‍ത്തില്ല, കലിപ്പടക്കിയില്ലെന്നു മാത്രമല്ല ആരാധകരെ കലിപ്പിലാക്കുകയും ചെയ്തു. ആദ്യ നാലില്‍ ഇടം കിട്ടാതായതുകൊണ്ട് കപ്പടിക്കലിനു പകരം ഗാലറിയിലിരുന്നു കടല തീന്നേണ്ട സ്ഥിതിയിലായി കേരള ബ്ലാസ്‌റ്റേഴ്‌സ്. പ്ലേ ഓഫ് സാധ്യതകള്‍ ഇല്ലാതായെങ്കിലും ആദ്യ ആറില്‍ നിലനിന്നാല്‍ സൂപ്പര്‍ ലീഗിലേക്കുള്ള ഡയറക്ട് എന്‍ട്രി പ്രതീക്ഷയും ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ പൊലിഞ്ഞു.
ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് ബെംഗളൂരു ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചത്. രണ്ടു ഗോളുകളും പിറന്നത് രണ്ടാം പകുതിയുടെ ഇന്‍ജുറി ടൈമിലാണ്. ആദ്യ പകുതിയില്‍ ലഭിച്ച മികച്ച അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ബ്ലാസ്‌റ്റേഴ്‌സിനായില്ല. ടീമിലെ മലയാളി താരങ്ങളുടെ ദയനീയപ്രകടനം കണ്ട് നിരാശയോടെയാണ് ബെംഗളൂരുവിലെത്തിയ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ മടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here