ബ്ലാസ്റ്റേഴ്സിനു തുടർച്ചയായ മൂന്നാം തോൽവി, മുംബൈ സിറ്റിയോട് തോറ്റത് 2 ഗോളിന്കൊച്ചി | തുടക്കത്തിലേ ആക്രമിച്ചെത്തിയ മുംബൈ സിറ്റി മഞ്ഞപ്പടയുടെ വല രണ്ടു തവണ ചലിപ്പിച്ചു. ഗോളടിക്കുന്നതിൽ കാര്യമായി ഒന്നും ചെയ്യാൻ കഴിയാതെ ബ്ലാസ്റ്റേഴ്സ് തുടച്ചയായ മൂന്നാമത്തെ തോൽവി ഏറ്റുവാങ്ങി.

21-ാം മിനിറ്റില്‍ മെഹ്താബ് സിംഗാണ് മുംബൈയ്ക്കായി ആദ്യ ഗോള്‍ നേടിയത്. പിന്നാലെ മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം ഹോര്‍ഗെ പെരേര ഡയസ് 31-ാം മിനിറ്റില്‍ മുംബൈയ്ക്കായി ലീഡ് ഉയർത്തി. ബോള്‍ പൊസഷനടക്കം കളിയുടെ സമസ്ത മേഖലകളിലും ബ്ലാസ്റ്റേഴ്‌സ് ആധിപത്യം പുലര്‍ത്തി. എന്നാൽ ഗോള്‍ കണ്ടെത്തുന്നതില്‍ പരാജയപ്പെടുകയായിരുന്നു. ഒരു തവണ ഗോൾ പോസ്റ്റിൽ തട്ടി അകലുകയും ചെയ്തു. നിലവില്‍ എട്ടാം സ്ഥാനത്താണ് മഞ്ഞപ്പട.

ISL 2022 Mumbai City beats kerala blasters (2-0)

LEAVE A REPLY

Please enter your comment!
Please enter your name here