ഗോവ: ഐഎസ്എല്‍ പോയിന്റ് നിലയില്‍ വീണ്ടും മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു കേരളാ ബ്ലാസ്റ്റേഴ്സ്. ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിനു തോല്‍പ്പിച്ചാണ് ബ്ലാസ്റ്റേഴ്സിന്റെ മടങ്ങിവരവ്.
കളിയുടെ ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്സിനായിരുന്നു ആധിപത്യം. എന്നാല്‍, നല്ല അവസരങ്ങള്‍ ജനിച്ചില്ല. ഒടുവില്‍ 49-ാം മിനിറ്റില്‍ ഒരു കോര്‍ണറില്‍ നിന്ന് ബ്ലാസ്റ്റേഴ്സ് ലീഡെടുത്തു. പൂട്ടിയ എടുത്ത കോര്‍ണര്‍ എനസ് സിപോവിച്ച് ഈസ്റ്റ് ബംഗാള്‍ പ്രതിരോധത്തിന് മുകളിലൂടെ ഉയര്‍ന്നു ചാടി ഹെഡ് ചെയ്ത് വലയിലെത്തിച്ചു.
15 മത്സരങ്ങളില്‍ നിന്ന് 26 പോയിന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. 17 മത്സരങ്ങളില്‍ 10 പോയിന്റ് മാത്രമുള്ള ഈസ്റ്റ് ബംഗാള്‍ 10-ാം സ്ഥാനത്താണ്. 29 പോയിന്റുമായി ഹൈദരാബാദ് ഒന്നാമതും 26 പോയിന്റുമായി എടികെ മോഹന്‍ ബഗാന് രണ്ടാം സ്ഥാനത്തുമാണ്.