സമനിലയുമായി ബ്ലാസ്‌റ്റേഴ്‌സ് മടങ്ങി, ബ്ലാസ്‌റ്റേഴ്‌സ് ഏഴാമത്

0

ഭുവനേശ്വര്‍: സീസണിലെ അവസാന മത്സരത്തില്‍ സമനിലയുമായി മടങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ്. ഒഡിഷ എസ്.സിക്കെതിരായ മത്സരത്തിന്റെ ഇഞ്ചുറി ടൈമിലെ ഗോളിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് സമനില പിടിച്ചത്. നാലു ഗോളുകള്‍ വീതമാണ് ഇരു ടീമുകളും അടിച്ചു കൂട്ടിയത്.

ഒഡീഷയ്ക്കായി മാനുവല്‍ ഒന്‍വു ഹാട്രിക് നേടി. ബ്ലാസ്‌റ്റേഴ്‌സിനായി ബര്‍തലോമു ഓഗ്‌ബെച്ചെ ഇരട്ടഗോള്‍ നേടിയപ്പോള്‍ മെസ്സി ബൗളിയും വല ചലിപ്പിച്ചു. നാരായണ്‍ ദാസിന്റെ സെല്‍ഫ് ഗോളും ബ്ലാസ്‌റ്റേഴ്‌സിന്റെ അക്കൗണ്ടിലെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here