കൊച്ചി: കളിക്കളത്തില്‍ റഫറിയുടെ തീരുമാനം അന്തിമമാണ്. പരുക്കുകള്‍ക്കിടയിലും പൊരുതിയ മഞ്ഞപ്പടയെ റഫറിയുടെ തെറ്റായ തീരുമാനങ്ങള്‍ സമനിലയില്‍ തളയ്ക്കുന്ന കാഴ്ചയാണ് കൊച്ചിയിലെ ഹോം ഗ്രൗണ്ടില്‍ കണ്ടത്.

തുടര്‍ച്ചയായ രണ്ടു പരാജയങ്ങക്കുശേഷമാണ് സ്വന്തം മൈതാനത്ത് ബ്ലാസ്‌റ്റേഴസ് കളിക്കാനിറങ്ങിയത്. പരിക്കിനിടയിലും വിജയത്തിനായി കളിച്ച മഞ്ഞപ്പടയ്ക്ക് ഒഡീഷയോട് സമനില വഴങ്ങേണ്ടി വന്നു. 35-ം മിനിട്ടില്‍ ബോക്‌സിനുള്ളില്‍ സഹലിനെ വീഴ്ത്തിയതിന് പെനാല്‍റ്റി അപ്പീലുണ്ടായെങ്കിലും റഫറി വഴങ്ങിയില്ല. ആദ്യ പകുതി അവസാനിച്ച് വിസില്‍ മുഴങ്ങിയതിനു പിന്നാലെ മൈതാനമധ്യത്തിലെത്തിയ ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഷാട്ടോരി റഫറിയെ പ്രതിഷേധം അറിയിച്ചു. മഞ്ഞകാര്‍ഡായിരുന്നു റഫറിയുടെ മറുപടി.

എന്നാല്‍, രണ്ടാം പകുതിയിലും ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായ പെനാല്‍റ്റി നിഷേധിക്കുന്ന കാഴ്ചായാണ് കണ്ടത്. നായകന്‍ ജയ്‌റോ റോഡ്രിഗ്‌സ് ഉള്‍പ്പെടെ മൂന്നു താരങ്ങളാണ് ആദ്യപകുതിയില്‍ തന്നെ പരുക്കിനു കീഴടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here