നിര്‍ഭാഗ്യം, സെല്‍ഫില്‍ ജംഷേദ്പൂര്‍ എഫ്.സിക്ക് മൂന്നു പോയിന്റ്

0
11

ജംഷേദ്പൂര്‍: രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതീക്ഷകള്‍ക്കു മുകളില്‍ വിജയം നേടി ജംഷേദ്പൂര്‍ എഫ്.സി. രണ്ടു ഗോളിനു മുന്നില്‍ നിന്നശേഷമാണ് 87 -ാം മിനിട്ടില്‍ ക്യാപ്റ്റന്‍ ഓഗ്‌ബെച്ചെയുടെ സെല്‍ഫ് ഗോളില്‍ കേരളത്തിന്റെ വിധിയെഴുതിയത്.

രണ്ടാം പകുതിയുടെ ആദ്യ അഞ്ചു മിനിട്ടു പിന്നിട്ടപ്പോള്‍ ഹക്കു ചുവപ്പു കാര്‍ഡു കണ്ട് പുറത്തായി. പിന്നീട് 10 പേരുമായി പൊരുതിയ കേരളം രണ്ടാമത്തെ ഗോള്‍ നേടി മുന്നിലെത്തിയെങ്കിലും വിജയം അടുത്ത മിനിട്ടുകളില്‍ അകന്നുമാറി. തോല്‍വിയോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ മങ്ങി തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here