ബ്ലാസ്‌റ്റേഴ്‌സിന് സമനിലക്കുരുക്ക്

0

കൊച്ചി: മഞ്ഞപ്പടയുടെ ആരാധകരെ ഞെട്ടിച്ച് പ്രാഞ്ചല്‍ ഭൂമിജ് ഇഞ്ചുറി ടൈമില്‍ നേടി. കേരള ബ്ലാസ്‌റ്റേഴ്‌സ് സമനിലയില്‍ കടുങ്ങി.
കളിയുടെ 94 മിനിറ്റുവരെ ഒരു ഗോളിനു മുന്നില്‍നിന്ന ബ്ലാസ്‌റ്റേഴ്‌സിനെ ഭൂമിജിന്റെ ഗോളില്‍ മുംബൈ സിറ്റി ഒറ്റയടിക്കു വീഴ്ത്തുകയായിരുന്നു. ഏതാണ്ട് 30 വാര അകലെനിന്നും വെടിയുണ്ട വേഗത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് പോസ്റ്റില്‍ ഇടിച്ചിറങ്ങിയ ഗോള്‍ മഞ്ഞപ്പട ആരാധകരുടെ നെഞ്ച് തകര്‍ത്തു.

ആദ്യ പകുതിയില്‍ യുവതാരം ഹാലിചരണ്‍ നര്‍സാരിയാണ് കേരളത്തിനായി ഗോള്‍ നേടിയത്. കളിയുടെ 24 ാം മിനിറ്റിലായിരുന്നു മഞ്ഞക്കടലിനെ ആനന്ദക്കടലിലാറാടിച്ച ഗോളെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here