ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ സെഞ്ച്വറി… ഐപിഎൽ 2021ലെ ആദ്യ സെഞ്ച്വറി… മാസ്മരിക ഇന്നിങ്സുമായി സഞ്ജു സാംസൺ കത്തിക്കാളിയെങ്കിലും രാജസ്ഥാൻ റോയൽസിന് തോൽവി. നാല് റൺസിനാണ് പഞ്ചാബ് കിങ്സ് രാജസ്ഥാനെ തോൽപ്പിച്ചത്. അവസാന പന്ത് വരെ ആവേശം മുറ്റിനിന്ന മത്സരത്തിൽ അർഷ്ദീപിൻെറ പന്തിൽ സഞ്ജു പുറത്താവുകയായിരുന്നു.

7 വിക്കറ്റ് നഷ്ടത്തിൽ 217 റൺസേ രാജസ്ഥാന് നേടാൻ സാധിച്ചുള്ളൂ. 63 പന്തിൽ നിന്ന് 119 റൺസാണ് സഞ്ജു സാംസൺ നേടിയത്. 12 ഫോറും ഏഴ് സിക്സറും ആ ബാറ്റിൽ നിന്ന് പിറന്നു. അവസാന ഓവറിലെ അഞ്ചാം പന്തിൽ സിംഗിൾ ഓടാൻ സഞ്ജു വിസമ്മതിച്ചു. ഒടുവിൽ സിക്സ് അടിച്ച് കളി ജയിപ്പിക്കാനായില്ല. അവസാന ഓവർ എറിഞ്ഞ അർഷ്ദീപ് സിങ് തന്നെയാണ് പഞ്ചാബിൻെറ വിജയശിൽപ്പിയായത്.

ക്യാപ്റ്റൻ കെഎൽ രാഹുലിൻെറ മനോഹരമായ ടി20 ഇന്നിങ്സിനൊപ്പം ദീപക് ഹൂഡയുടെ സിക്സർ വെടിക്കെട്ട് കൂടിയായപ്പോൾ രാജസ്ഥാനെതിരെ കൂറ്റൻ സ്കോർ പടുത്തുയർത്തി പഞ്ചാബ് കിങ്സ്. രാഹുൽ 50 പന്തിൽ നിന്ന് 91 റൺസ് നേടി. 28 പന്തിൽ നിന്ന് 40 റൺസെടുത്ത ക്രിസ് ഗെയിലും മികച്ച പിന്തുണ നൽകി. ദീപക് ഹൂഡയുടെ വെടിക്കെട്ടാണ് പഞ്ചാബിൻെറ സ്കോർ 200 കടത്തിയത്. 6 സിക്സും നാല് ഫോറുമടക്കം 28 പന്തിൽ നിന്ന് 64 റൺസാണ് ഹൂഡ നേടിയത്. പഞ്ചാബ് 6 വിക്കറ്റ് നഷ്ടത്തിൽ 221 റൺസെടുത്തു.

നായകനായി അരങ്ങേറിയ മത്സരത്തിൽ തന്നെ ടോസിലെ ഭാഗ്യം സഞ്ജു സാംസണിനെ തുണച്ചു. ആദ്യം പന്തെറിയാനാണ് രാജസ്ഥാൻെറ തീരുമാനം. ക്രിസ് മോറിസ്, ബെൻ സ്റ്റോക്സ്, ജോസ് ബട്ട‍്‍ലർ എന്നിവരാണ് ടീമിലെ വിദേശതാരങ്ങൾ. കരുത്തുറ്റ ബോളിങ് നിരയുമായാണ് പഞ്ചാബ് കിങ്സ് ഇറങ്ങിയിരിക്കുന്നത്. മെറെഡിത്ത്, റിച്ചാർഡ്സൺ എന്നീ സൂപ്പർതാരങ്ങൾ പഞ്ചാബിനായി കളിക്കും. ക്രിസ് ഗെയിൽ നിക്കോളാസ് പൂരൻ എന്നിവരും പ്ലേയിങ് ഇലവനിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here