ബെംഗളൂരു: കോടികളെറിഞ്ഞ് സൂപ്പര്‍ താരങ്ങളെ ടീമിലെത്തിച്ച് രാജസ്ഥാന് റോയല്‍സും കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സും. എന്നാല്‍, മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും നീങ്ങിയത് കരുതലോടെയാണ്.
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന് കിഷനെ 15.25 കോടി രൂപയ്ക്കു മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയതാണ് ആദ്യ ദിനത്തിലെ ഹൈലൈറ്റ്. ഇന്ത്യയുടെ ഓപ്പണര്‍ ശിഖര്‍ ധവാനാണ് ആദ്യം ലേലത്തില്‍ പോയ താരം. 8.25 കോടിക്കു പഞ്ചാബ് കിംഗ്സാണ് ടീമിലെത്തിച്ചത്. 12.25 കോടിക്കു ശ്രേയസ് അയ്യര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പാളയത്തിലെത്തി. കാഗിസോ റബാഡയെ (9.25) പഞ്ചാബ് കിംഗ്സും പാ്റ്റ് കമ്മിന്‍സിനെ (7.25) കോടിക്കു കൊല്‍ക്കത്തയും വിളിച്ചെടുത്തു. മുഹമ്മദ് ഷമിയെ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയത് 6.25 കോടിക്കാണ്.
ലേലം നിയന്ത്രിക്കുന്ന ഹ്യൂ എഡ്മീഡ്സ് കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ലേലം ഇടയ്ക്ക് നിര്‍ത്തി വയ്ക്കുകയും ചെയ്തു. പകരക്കാരനായി ചാരു ശര്‍മ്മയാണ് ലേലം നടത്തുന്നത്.
ലേലത്തിന്റെ ആദ്യ പകുതിയില്‍ കരുതലോടെ കളിച്ച പഞ്ചാബും ഹൈദരാബാദും ഗുജറാത്തും അവസാന ലാപ്പില്‍ കൂടുതല്‍ താരങ്ങളെ സ്വന്തമാക്കി. കുറഞ്ഞ വിലയ്ക്കു ഡല്‍ഹി കൂടുതല്‍ താരങ്ങളെ ടീമിലെത്തിച്ചപ്പോള്‍ ‘കൈയയച്ച്’ കളിച്ച ലക്നൗവും 10 താരങ്ങളെയാണ് നേടിയത്. മടങ്ങിവരവിനു കോപ്പുകൂട്ടുന്ന കേരള താരം ശ്രീശാന്ത് അടക്കമുള്ളവരുടെ ഐ.പി.എല്‍ ഭാവിയില്‍ ഇന്നു തീരുമാനമുണ്ടാകും.
ടീമുകള്‍ ഇതുവരെ സ്വന്തമാക്കിയ താരങ്ങള്‍:
മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുമ്ര, സൂര്യകുമാര്‍ യാദവ്, കെയ്റന് പൊള്ളാര്‍ഡ് എന്നിവരെ നിലനിര്‍ത്തി.
വാങ്ങിയവര്‍: ഇഷന്‍ കിഷന്, ഡെവാള്‍ഡ് ബ്രെവിസ്, ബേസില്‍ തമ്പി, മുരുഗന് അശ്വിന്.
ആകെ താരങ്ങള്‍-8 , ബാക്കി തുക- 27.85 കോടി
ചെന്നൈ സൂപ്പര്‍ കിങ്സ്: രവീന്ദ്ര ജഡേജ, മഹേന്ദ്രസിങ് ധോണി (ക്യാപ്റ്റന്‍), മോയിന്‍ അലി, ഋതുരാജ് ഗെയ്ക്വാദ് (നില നിര്‍ത്തി).
വാങ്ങിയവര്‍: ഡ്വെയ്ന്‍ ബ്രാവോ, അമ്പാട്ടി റായുഡു, ദീപക് ചാഹര്‍, റോബിന് ഉത്തപ്പ, കെ.എം. ആസിഫ്, തുഷാര്‍ ദേശ്പാണ്ഡെ.
ആകെ താരങ്ങള്‍- 10, ബാക്കി തുക- 20.45 കോടി.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: ആന്ദ്രെ റസ്സല്‍, വരുണ്‍ ചക്രവര്‍ത്തി, വെങ്കിടേഷ് അയ്യര്‍, സുനില്‍ നരെയ്ന് (നില നിര്‍ത്തി).
വാങ്ങിയവര്‍: ശ്രേയസ്സ് അയ്യര്‍, പാറ്റ് കമ്മിന്‍സ്, നിതീഷ് റാണ, ശിവം മവി, ഷെല്‍ഡന്‍ ജാക്സന്.
ആകെ താരങ്ങള്‍- 9, ബാക്കി തുക- 12.65 കോടി.
സണ്‍റൈസേഴ്സ് ഹൈദരാബാദ്: കെയ്ന്‍ വില്യംസന് (ക്യാപ്റ്റന്‍), അബ്ദുല്‍ സമദ്, ഉമ്രാന് മാലിക് (നില നിര്‍ത്തി).
വാങ്ങിയവര്‍: വാഷിങ്ടന്‍ സുന്ദര്‍, നിക്കോളാസ് പുരാന്, ടി. നടരാജന്, ഭുവനേശ്വര്‍ കുമാര്‍, പ്രിയം ഗാര്‍ഗ്, രാഹുല്‍ ത്രിപാഠി, അഭിഷേക് ശര്‍മ, കാര്‍ത്തിക് ത്യാഗി, ശ്രേയസ് ഗോപാല്‍, ജഗദീശ സുചിത്.
ആകെ താരങ്ങള്‍- 13, ബാക്കി തുക- 20.15 കോടി
ഡല്‍ഹി ക്യാപ്പിറ്റല്‍സ്: ഋഷഭ് പന്ത്, അക്സര്‍ പട്ടേല്‍, പൃഥ്വി ഷാ, ആന്റിച്ച് നോര്‍ട്യ (നില നിര്‍ത്തി).
വാങ്ങിയവര്‍- ഡേവിഡ് വാര്‍ണര്‍, മിച്ചെല്‍ മാര്‍ഷ്, ശാര്‍ദൂല്‍ ഠാക്കൂര്‍, മുസ്തഫിസുര്‍ റഹ്മാന്, കുല്‍ദീപ് യാദവ്, അശ്വിന് ഹെബ്ബാര്‍, സര്‍ഫ്രാസ് ഖാന്, കമലേഷ് നാഗര്‍കോട്ടി, കെ.എസ്. ഭരത്.
ആകെ താരങ്ങള്‍- 13, ബാക്കി തുക- 16.50 കോടി