ഗെയിലിനെ ആര്‍ക്കും വേണ്ട, ബെന്‍ സ്‌റ്റോക്‌സിന് വില 12.5 കോടി, സഞ്ജു സാംസന് 8 കോടി…

0
1

ബംഗളൂരു: ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്‌സ് ചെലവേറിയ താരം. വില 12.5 കോടി രൂപ. വാശിയോടെ വിളിച്ച് സ്വന്തമാക്കിയത് രാജസ്ഥാന്‍ റോയല്‍സ്. ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ 9.4 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി. ഓസിസ് താരം ഗ്ലെന്‍ മാസ്സ്‌വെല്ലിനെ 9 കോടി രൂപ നല്‍കി ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ടീമിനൊപ്പം ചേര്‍ത്തു. സഞ്ജു സാംസനെ എട്ടു കോടിക്കു രാജസ്ഥാന്‍ റോയല്‍സ് വിളിച്ചെടുത്തു.
റൈറ്റു ടു മാച്ച് കാര്‍ഡ് പ്രയോജനപ്പെടുത്തി ശിഖര്‍ ധവാനെ സണ്‍റൈസേഴ്‌സ് ഹൈദ്രാബാദ് നിലനിര്‍ത്തി. വില 5.20 കോടി. രവിചന്ദ്രന്‍ അശ്വിനെ 7.60 കോടിക്ക് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയപ്പോള്‍ ചെന്നൈയിലേക്ക് എത്തിക്കുമെന്ന് ധോണി നല്‍കിയ ഉറപ്പ് പാഴായി.
കിംഗ്‌സ് ഇലവണ്‍ പഞ്ചാബ് ലോകേഷ് രാഹുലിനെ 11 കോടി രൂപയ്ക്കും ആരോണ്‍ ഫിഞ്ചിനെ 6.2 കോടിയ്ക്കും കരുണ്‍ നായരെ 5.2 കോടിയ്ക്കും യുവരാജ് സിംഗിനെ 2 കോടിയ്ക്കും സ്വന്തമാക്കി.
അതേസമയം, ക്രിസ ഗെയിലിനെ അടിസ്ഥാന വിലയ്ക്കുപോലും ആദ്യ റൗണ്ടില്‍ ആരും സ്വന്തമാക്കിയില്ല. മാര്‍ട്ടിന്‍ ഗപ്റ്റില്‍, മുരളി വിജയ്, ജോ റൂട്ട് എന്നിവരെയും ആരും എടുത്തിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here