സസ്‌പെന്‍സ് അവസാനം വരെ, നാലാം ഐ.പി.എല്‍ കിരീടം മുത്തമിട്ട് മുംബൈ

0

ഹൈദരാബാദ്: മലിംഗ അവസാന ഓവര്‍ എറിയാനെത്തുമ്പോള്‍ ജയിക്കാന്‍ ചെന്നൈയ്ക്ക് വേണ്ടിയിരുന്നത് ഒമ്പത് റണ്‍സ്. ക്രിസിലുണ്ടായിരുന്നത് വാട്‌സണും ജഡേജയും. എന്നാല്‍, മലിംഗയുടെ യോര്‍ക്കറുകള്‍ ബൗണ്ടറികള്‍ കടന്നില്ല.

അവസാന ഓവറുകളിലെ സമ്മര്‍ദത്തെ അതിജീവിച്ച് മുംബൈ ഇന്ത്യന്‍സ് നാലം ഐ.പി.എല്‍ കിരീടം ഉയര്‍ത്തി. ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഒരു റണ്ണിന് മറികടന്നാണ് നേട്ടം.

മലിംഗയുടെ നാലാമത്തെ പന്തില്‍ വാട്‌സണ്‍ റണ്ണൗട്ടുമായി. സസ്‌പെന്‍സ് കൂട്ടി അവസാന പന്തില്‍ വിജയിക്കാന്‍ രണ്ട് റണ്‍സ്. ഠാക്കൂര്‍ ആ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി. അതുവരെ വിജയം പ്രതീക്ഷിച്ചിരുന്ന ചെന്നൈ ആരാധകരെ അമ്പരിപ്പിച്ച്, മുംബൈ ചരിത്രമെഴുതി.

LEAVE A REPLY

Please enter your comment!
Please enter your name here