സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്… ഐ.പി.എല്ലില്‍ ഇനി നോക്കൗട്ട്

0

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനൊന്നാം സീസണ്‍ നോക്കൗട്ട് റൗണ്ടിലേക്ക്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവര്‍ക്കു പിന്നാലെ നാലമാത്തെ ടീമായി രാജസ്ഥാന്‍ റോയല്‍സും അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചു.

ചൊവ്വാഴ്ച നടക്കുന്ന ആദ്യ ക്വാളിഫൈയറില്‍ ഒന്നും രണ്ടും സ്ഥാനക്കാര്‍ ഏറ്റുമുട്ടും. വിജയികള്‍ ഫൈനലില്‍ പ്രവേശിക്കും. തോല്‍ക്കുന്നവര്‍ക്ക് ഒരവസരം കൂടി ലഭിക്കും. മേയ് 23ന് നടക്കുന്ന എലിമിനേറ്ററില്‍ മൂന്നും നാലും സ്ഥാനക്കാര്‍ ഏറ്റുമുട്ടും. എലിമിനേറ്ററിലെ വിജയിയും ആദ്യ ക്വാളിഫൈയറില്‍ തോറ്റവരും തമ്മിലാകും രണ്ടാമത്തെ ക്വാളിഫൈയര്‍. ഈ മത്സരം വെള്ളിയാഴ്ച നടക്കും. ഞായറാഴ്ച്ചയാണ് ഫൈനല്‍.

മുംബൈ, കൊല്‍ക്കട്ട എന്നിവിടങ്ങളിലാണ് നോക്കൗട്ട് മത്സരങ്ങള്‍. ഏഴു മണിക്കാകും മത്സരങ്ങള്‍ തുടങ്ങുക.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here