ഇന്ത്യൻ പ്രീമിയർ ലീഗ് പത്താം എഡിഷനിൽ കിരീടം മുംബൈയ്ക്ക്

0

ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗ് പത്താം എഡിഷനിൽ കിരീടം മുംബൈയ്ക്ക്. അവസാന പന്തുവരെ ആവേശം നീണ്ട മത്സരം പൂന്നൈയ്‌ക്കെതിരെ മുംബൈ വിജയം വരിച്ചത് ഒരു ഗോളിന്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 8 വിക്കറ്റ് നഷ്ടത്തിൽ 129 റൺസ് എടുത്തിരുന്നു. 47 റൺസ് എടുത്ത ക്രുണാൽ പാണ്ഡ്യയുടെ മികവിലായിരുന്നു മുംബൈ ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. ഐപിഎൽ ഫൈനലിലെ ഏറ്റവും ചെറിയ സ്കോർ ആയിരുന്നു മുംബൈയുടേത്.

അവസാന നിമിഷം അത്ഭുതകരമായി പുണെയെ പിടിച്ചുക്കെട്ടിയാണ് മുംബൈ മൂന്നാം ഐപിഎല്‍ കിരീടം നേടിയത്. പുണെയ്ക്ക് ലക്ഷ്യത്തിലെത്താന്‍ പതിനൊന്ന് വേണ്ടിയിരുന്ന ’20-ാം ഓവറില്‍ ആദ്യം പന്ത് തന്നെ തിവാരി ഫോറടിച്ചു. എന്നാല്‍ രണ്ടാം പന്തില്‍ തിവാരിയെ പൊള്ളാടിന്റെ കയ്യിലെത്തിച്ച ജോണ്‍സണ്‍ മൂന്നാം പന്തില്‍ ക്യാപ്റ്റന്‍ സ്മിത്തിനേയും മടക്കി. നാലാം പന്തില്‍ ഒരു ബൈ റണ്‍. 5-ാം പന്ത് നേരിട്ട ക്രിസ്റ്റ്യന്‍ രണ്ട് റണ്‍സെടുത്തു. നാലു റണ്‍സ് വേണ്ട അവസാന പന്തില്‍ പിറന്നത് രണ്ടു റണ്‍സ് മാത്രം. മുംബൈക്ക് ഒരു റണ്‍സ് ജയം’.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here