ഇന്റര്‍ കോണ്ടിനന്റല്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് തോല്‍വി

0

മുംബൈ: ഇന്റര്‍ കോണ്ടിനന്റല്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് തോല്‍വി. ന്യൂസിലന്‍ഡ് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യയെ തോല്‍പിച്ചത്. ആദ്യപകുതി ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ മൂന്നു ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്.

46ാം മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയിലൂടെ ആദ്യ ഗോള്‍ നേടിയ ഇന്ത്യക്ക് പക്ഷേ, ലീഡ് അധികനേരം നിലനിര്‍ത്താനായില്ല. 49ാം മിനിറ്റില്‍ ഇന്ത്യന്‍ വംശജന്‍ സര്‍പ്രീത് സിങിന്റെ പാസില്‍ ആന്ദ്രെ ഡി ജോങ് സമനില ഗോളടിച്ചു. 86ാം മിനിറ്റില്‍ മോസസ് ഡെയറിലൂടെ ന്യൂസിലന്‍ഡ് വിജയ ഗോളും നേടി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here