ബംഗളൂരു: ഇന്ത്യന്‍ വനിതാ ലീഗ് ഫുട്ബോളില്‍ ചരിത്രം കുറിച്ച് ഗോകുലം കേരളം എഫ്.സി. ചാമ്പ്യന്മാര്. മണിപ്പൂര്‍ ക്ലായ ക്രിപ്സയെ (3-2) തോല്പിച്ചാണ് ഗോകുലം കിരീടം ഉയര്‍ത്തിയത്. ദേശീയ ലീഗ് കിരീടം ചൂടുന്ന ആദ്യ കേരള ടീമെന്ന ചരിത്രനേട്ടവും ഗോകുലത്തിന്റെ പെണ്‍കുട്ടികള്‍ സ്വന്തമാക്കി.
ആദ്യ മിനിട്ടില്‍ പരമേശ്വരി ദേവി, 25-ാം മിനിട്ടില്‍ കമലാ ദേവി, 86-ാം മിനിട്ടില്‍ സബിത്ര ഭണ്ഡാരി എന്നിവരാണ് ഗോകുലത്തിനായി വല ചലിപ്പിച്ചത്. യോഗ്യത റൗണ്ടിലും ഫൈനല്‍ റൗണ്ടിലും അപരാജിതരാണ് ഗോകുലം മുന്നേറിയത്. 28 ഗോള്‍ നേടിയപ്പോള്‍ വഴങ്ങിയത് രണ്ടെണ്ണം മാത്രമാണ്. ടൂര്‍ണമെന്റില്‍ 18 ഗോളുകള്‍ അടിച്ച നേപ്പാള്‍ താരം സബിത്രയാണ് ഗോകുലത്തിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായ താരം.