ദുബായ്: അഞ്ചാം തവണയും ഐ.പി.എല്‍ കരീടം ചൂടി മുംബൈ രാജാക്കന്‍മാരായി. ഫൈനലില്‍ ഡല്‍ഹി ക്യാപ്പിറ്റലിനെ തോല്‍പ്പിച്ച് അനയാസം മുംബൈ കപ്പു ഉയര്‍ത്തിയപ്പോള്‍ മുഖ്യ പരിശീലകന്‍ ജയവര്‍ധനയുടെ വാക്കുകളും ശ്രദ്ധേയമായി.

ഏറ്റവും മികച്ച ബാറ്റ്‌സ്മാമാനുള്ള ഓറഞ്ച് ക്യാപ്പോ ബോളര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ്പോ സ്വന്തമാക്കാതെയാണ് മുംബൈ അഞ്ചാം തവണയും കളിയില്‍ വമ്പന്‍മാരായത്. ജയവര്‍ധനയുടെ വാക്കുകള്‍ മുംബൈ ഇന്ത്യന്‍സ് തന്നെ ട്വിറ്റര്‍ വഴി പുറത്തുവിട്ടിട്ടുണ്ട്. തോല്‍വിയോടെയായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ തുടക്കം. പിന്നീട് നീലകുപ്പായക്കാര്‍ ഒറ്റകെട്ടായി ആളൊഴിഞ്ഞ മൈതാനങ്ങളില്‍ കളിയുടെ ആരവമായി. ഒടുവില്‍ ഹിറ്റ് മാന്‍ന്റെ നീലപ്പട അങ്ങ് ‘ഫിറ്റായി’. അകലങ്ങളിലിരുന്ന് ആരാധകര്‍ ആവേശത്തോടെ കൈ അടിച്ചു. ഒടുവില്‍ അവര്‍ കപ്പും എടുത്തു.

2019 ലും മുംബൈ ഇന്ത്യന്‍സ് പരിശീലകനായിരുന്ന ജയവര്‍ധന ഇതേ വാക്കുകള്‍ പറഞ്ഞിരുന്നു എന്നതും രസകരമാണ്. അന്നും ഓറഞ്ച് ക്യാപ്പും പര്‍പ്പിള്‍ ക്യാപ്പും ഇല്ലാതെയായിരുന്നു മുംബൈ ടീം കിരീടം ചൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here