സൂപ്പര്‍താരമായി വരുണ്‍, കേരളത്തിന് നിരാശ

0
9

ജയ്പൂര്‍: 8.4 കോടി രൂപ മൂല്യം !!! ജയ്‌ദേവ് ഉനദ്ക്ട്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ താരലേലത്തില്‍ വിലയേറിയ താരങ്ങളായി മാറി. രണ്ടു കോടി അടിസ്ഥാന വിയുമായി ലേലത്തിനെത്തി 7.2 കോടി രൂപ നേടിയ യുവ ഇംഗ്ലണ്ട് വിസ്മയം സാം കറനാണ് വിലയില്‍ രണ്ടാമതുള്ളത്. 6.4 കോടി രൂപയ്ക്ക് ദക്ഷിണാഫ്രിക്കന്‍ താരം കോളിന്‍ ഇന്‍ഗ്രാമിനെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി.

ഐ.പി.എല്‍ പുതിയ സീസണു മുന്നോടിയായി നടന്ന ലേലത്തില്‍ 351 താരങ്ങളില്‍ നിന്ന് 60 പേരെ വിവിധ ടീമുകള്‍ സ്വന്തമാക്കി. അതേസമയം കേരളത്തിന് നിരാശായണ്. കേരളാ ക്രിക്കറ്റ് ടീം നായകന്‍ സച്ചിന്‍ ബേബി, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വിഷ്ണു വിനോദ്, പേസ് ബൗളര്‍ സന്ദീപ് വാര്യര്‍ എന്നിവര്‍ക്ക് ലേലത്തില്‍ ആവശ്യക്കാരുണ്ടായില്ല. മുന്‍ സീസണുകളില്‍ ഐപിഎല്ലില്‍ കളിച്ചിട്ടുള്ള താരങ്ങളാണ് മൂന്ന് പേരും.

അതേസമയം, രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ച വെക്കുന്ന മധ്യപ്രദേശ് ഓള്‍ റൗണ്ടര്‍ ജലജ് സക്‌സേനയെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി. അടിസ്ഥാന വിലയായ 20 ലക്ഷം രൂപ നല്‍കിയാണ് താരത്തെ ഡല്‍ഹി ടീമിലെത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here