മെ​ല്‍​ബ​ണ്‍: കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘി​ച്ച്‌ ചു​റ്റി​ക്ക​റ​ങ്ങാ​നി​റ​ങ്ങി​യ രോ​ഹി​ത് ശ​ര്‍​മ, ഋ​ഷ​ഭ് പ​ന്ത് എ​ന്നി​വ​രു​ള്‍​പ്പെ​ടെ ടീം ​ഇ​ന്ത്യ​യി​ലെ അ​ഞ്ച് താ​ര​ങ്ങ​ള്‍ സ്വ​യം​നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ച്ചു. ഓ​സ്ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​നി​ടെ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘി​ച്ച​ത് വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണ് താ​ര​ങ്ങ​ളെ ഐ​സ​ലേ​ഷ​നി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ന​വ​ദീ​പ് സെ​യ്നി, പൃ​ഥ്വി ഷാ, ​ശു​ഭ്മാ​ന്‍ ഗി​ല്‍ എ​ന്നി​വ​രാ​ണ് ഐ​സ​ലേ​ഷ​നി​ല്‍ പ്ര​വേ​ശി​ച്ച മ​റ്റ് താ​ര​ങ്ങ​ള്‍. ഓ​സ്‌​ട്രേ​ലി​യ​ന്‍, ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ ടീ​മു​ക​ളു​ടെ ഉ​പ​ദേ​ശ​പ്ര​കാ​രം മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​ളി​ക്കാ​രെ ഐ​സ​ലേ​ഷ​നി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ടീ​മി​നൊ​പ്പം യാ​ത്ര​ചെ​യ്യാ​നും പ​രി​ശീ​ല​ന വേ​ദി​യി​ലും ഇ​വ​ര്‍​ക്ക് വി​ല​ക്കു​ണ്ട്.

ബ​യോ ബ​ബി​ള്‍ ലം​ഘി​ച്ച്‌ താ​ര​ങ്ങ​ള്‍ റെ​സ്റ്റോ​റ​ന്‍​ഡി​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ എ​ത്തി​യെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന വീ​ഡി​യോ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി ച്ച​തോ​ടെ​യാ​ണ് സം​ഭ​വം വി​വാ​ദ​മാ​യ​ത്. ഹോ​ട്ട​ലി​ന് പു​റ​ത്ത് ഋ​ഷ​ഭ് പ​ന്ത് ആ​രാ​ധ​ക​നെ കെ​ട്ടി​പ്പി​ടി​ച്ചെ​ന്നും വാ​ര്‍​ത്ത​ക​ളു​ണ്ട്. സി​ഡ്നി​യി​ല്‍ ജ​നു​വ​രി ഏ​ഴി​ന് തു​ട​ങ്ങു​ന്ന മൂ​ന്നാം ടെ​സ്റ്റി​ന്‍റെ മു​ന്നൊ​രു​ക്ക​ത്തി​ലാ​ണ് ടീം. ​ജ​നു​വ​രി നാ​ലി​ന് മാ​ത്ര​മേ ടീം ​മെ​ല്‍​ബ​ണി​ല്‍ നി​ന്നും സി​ഡ്നി​യി​ലേ​ക്ക് തി​രി​ക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here