മുംബൈ: വിരാട് കോലി നായകസ്ഥാനമൊഴിഞ്ഞ, ട്വന്റി 20 ടീമിനെ രോഹിത് ശര്‍മ്മ നയിക്കും. ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്ക് രോഹിത്ത് ക്യാപ്റ്റനായി ടീമിനെ പ്രഖ്യാപിച്ചു. പുതുമുഖങ്ങളെ കൂടി ഉള്‍പ്പെടുത്തിയുള്ള 16 അംഗ ടീമില്‍ കെ.എല്‍. രാഹുലാണ് വൈസ് ക്യാപ്റ്റന്‍.

ഐ.പി.എല്ലില്‍ നല്ല പ്രകടനം കാഴ്ചവച്ച ഋതുരാജ് ഗെയ്ക്‌വാദ്, ഹര്‍ഷല്‍ പട്ടേല്‍, വെങ്കടേഷ് അയ്യര്‍, ആവേശ് ഖാന്‍ തുടങ്ങിയവര്‍ ടീമില്‍ ഇടംപിടിച്ചു. പുതുതായി സ്ഥാപനമേറ്റ പരിശീലകന്‍ രാഹുല്‍ ദ്രാവിന്റെ കീഴിലുള്ള ആദ്യ പരമ്പര കൂടിയാണിത്. നവംബര്‍ 17ന് ജയ്പൂര്‍, 19ന് റാഞ്ചി, 21ന് കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here