ജയ്പൂര്‍: ന്യുസീലന്‍ഡിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് അഞ്ചു വിക്കറ്റ് ജയം. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം 19.4 ഓവറില്‍ മറികടന്നു. 62 റണ്‍സടിച്ച സൂര്യകുമാര്‍ യാദവും 48 റണ്‍സെടുത്ത രോഹിത് ശര്‍മയുമാണ് ഇന്ത്യന്‍ വിജയത്തിനു അടിത്തറയിട്ടത്. ഒരു ഘട്ടത്തില്‍ അനായാസ വിജയത്തിലേക്കു കുതിക്കുകയായിരുന്ന ഇന്ത്യയെ അവസാന ഓവറുകളില്‍ പിടിച്ചുകൊട്ടാന്‍ ന്യൂസിലന്‍ഡ് ബോളര്‍മാര്‍ക്ക് സാധിച്ചു. എന്നാല്‍, വിജയം ഇന്ത്യ കൈവിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here