ഓസിസിനെ പിടിച്ചുകെട്ടി, ഇന്ത്യയ്ക്ക് രണ്ടാം ജയം

0

ഓവല്‍: ഇന്ത്യയുടെ 352 റണ്‍സ് പിന്തുടര്‍ന്ന ഓസ്ട്രേലിയന്‍ കുതിപ്പ് 316 ല്‍ അവസാനിച്ചു. ലോകകപ്പില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായി രണ്ടാമത്തെ വിജയം.

വാര്‍ണറും സ്മിത്തും ക്യാരിയും അര്‍ദ്ധ സെഞ്ചുറി നേടിയെങ്കിലും ഇന്ത്യ ബൗളിംഗില്‍ പിടിമുറുക്കുന്ന കാഴ്ചയാണ് കളിക്കളത്തില്‍ കണ്ടത്. ഭുവിയും ബുമ്രയും മൂന്ന് വീതവും ചാഹല്‍ രണ്ടും വിക്കറ്റു നേടി. നേരത്തെ, ധവാനടക്കമുള്ള താരങ്ങളുടെ ബാറ്റിംഗ് മികവാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. സ്‌കോര്‍: ഇന്ത്യ- 352-5 (50), ഓസ്ട്രേലിയ- 316-10 (50)

ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സെടുത്തു. മുന്‍നിരക്കാരെല്ലാം തിളങ്ങി. ധവാന്‍(117), കോലി(82), രോഹിത്(57), പാണ്ഡ്യ(48), ധോണി(27) എന്നിവര്‍ നന്നായി ബാറ്റു വീശി. 14 പന്തില്‍ 27 റണ്‍സെടുത്ത ധോണിയും ലോകേഷ് രാഹുലും(മൂന്ന് പന്തില്‍ 11) ഇന്ത്യയെ 350 കടത്തുന്നതില്‍ നിര്‍ണായകമായി.

LEAVE A REPLY

Please enter your comment!
Please enter your name here