മെല്‍ബണ്‍: ഏഴു വിക്കറ്റിന് ശ്രീലങ്കയെ തോല്‍പ്പിച്ച് ഇന്ത്യ വനിതാ ട്വന്റി-20 ലോകകപ്പില്‍ ഗ്രൂപ്പ് ജേതാക്കളായി. കഴിഞ്ഞ മത്സരത്തിലേ സെമിയിലേക്ക് യോഗ്യത നേടിയിരുന്നു.
114 റണ്‍സ് വിജയലക്ഷ്യമാണ് ശ്രീലങ്ക ഇന്ത്യയ്ക്കു മുന്നിലേക്കു വച്ചത്. 14.4 ഓവറില്‍ മൂന്നിന് 116 നേടി ഇന്ത്യ നാലാമത്തെ മത്സരവും വിജയിച്ചു. ഷെഫാലിയുടെ ബാറ്റില്‍ നിന്ന് 47 റണ്‍സ് പിറഞ്ഞു. നാലു വിക്കറ്റ് വീഴ്ത്തിയ പൂനം യാദവാണ് കളിയിലെ താരം.