ചിന്നസ്വാമിയിലും ജയിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യ

ബംഗളൂരു: 238 റണ്‍സിനു ശ്രീലങ്കയെ തകര്‍ത്ത് രണ്ടാം ടെസ്റ്റും ഇന്ത്യ സ്വന്തമാക്കി. ഇതോടെ രണ്ടു ടെസ്റ്റും വിജയിച്ചു ഇന്ത്യ പരമ്പര സ്വന്തമാക്കി.

447 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിംഗിനിറങ്ങിയ ശ്രീലങ്കയുടെ തുടക്കം മികച്ചതായിരുന്നു. പിന്നാലെ രണ്ടാമിന്നിംഗ്‌സില്‍ 208 റണ്‍സില്‍ അവസാനിച്ചു. ശ്രീലങ്കന്‍ ക്യാപ്റ്റര്‍ ദിമുത് കരുണരത്‌ന നേടിയ 107 റണ്‍സും അവരെ വിജയത്തിലേക്കു നയിച്ചില്ല. നാലു വിക്കറ്റെടുത്ത ആര്‍ അശ്വിനും മൂന്നു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയുമാണ് ലങ്കയുടെ നട്ടല്ലൊടിച്ചത്. രണ്ടു ഇന്നിംഗ്‌സിലുമായി എട്ടു വിക്കറ്റാണ് ബുംറയുടെ നേട്ടം. വേഗതയേറിയ അര്‍ദ്ധസെഞ്ച്വറിക്കു ഉടമയായ ഇന്ത്യന്‍ ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡ് പന്ത് ഈ മത്സരത്തില്‍ സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തിരുന്നു.

Team India win the 2nd Test by 238 runs and win the series 2-0 at Chinnaswamy Stadium.

LEAVE A REPLY

Please enter your comment!
Please enter your name here