നന്നായി വിയര്‍ത്തു, ഒടുവില്‍ 11 റണ്‍സ് വിജയം, ഷമിക്ക് ഹാട്രിക്

0

സതാപ്ടണ്‍: അഫ്ഗാനിസ്താന്‍ അവസാന ഓവര്‍ വരെ ഇന്ത്യയെ വിറപ്പിച്ചു. 225 റണ്‍സ് പിന്തുടര്‍ന്ന അഫ്ഗാന്‍ 213 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഇന്ത്യയ്ക്ക് 11 റണ്‍സ് വിജയം. അവസാന ഓവറില്‍ മുഹമ്മദ് ഷമിയ്ക്ക് ഹാട്രിക.

55 പന്തില്‍ നിന്ന് 52 റണ്‍സെടുത്ത മുഹമ്മദ് നബിയാണ് ഇന്ത്യയെ വിറപ്പിച്ചത്. അവസാന ഓവറില്‍ ജയിക്കാന്‍ 16 റണ്‍സ് വേണ്ടപ്പോള്‍ നബി പുറത്തായത് കളി ഇന്ത്യയ്ക്ക് അനുകൂലമാക്കി. നാലു വിക്കറ്റുകള്‍ വീഴ്ത്തി, ലോകകപ്പില്‍ ഹാട്രിക് നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി ഷമി മാറി.

ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 224 റണ്‍സെടുത്തത്. കോലിയും കേദാള്‍ ജാദവും മാത്രമാണ് അഫ്ഗാള്‍ സ്പിന്നര്‍മാര്‍ക്കു മുന്നില്‍ പിടിച്ചുനിന്നത്. ക്യാപ്റ്റന്‍നേടുന്ന തുടര്‍ച്ചയായ മൂന്നാം അര്‍ദ്ധ സെഞ്ചുറിയുമായി കോലി മുന്‍ നയാകര്‍ മുഹമ്മദ് അസ്ഹുറുദ്ദീനൊപ്പം റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here