കൊച്ചി: നവബര്‍ ഒന്നിലെ ഏകദിന ക്രിക്കറ്റ് എവിടെ നടക്കുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ല. ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഫുട്‌ബോളും ക്രിക്കറ്റും നടത്താമെന്ന് ജി.സി.ഡി.എ. വ്യക്തമാക്കി. ക്രിക്കറ്റ് നടത്താമെന്ന് കെ.സി.എ, ബ്ലാസ്‌റ്റേഴ്‌സ്, ജി.സി.ഡി.എ യോഗത്തില്‍് ബ്ലാസ്‌റ്റേഴ്‌സ് അറിയിച്ചതായിട്ടാണ് സുചന. ക്രിക്കറ്റിന് ശേഷം ഫുട്‌ബോളിനായി ടര്‍ഫ് ഒരുക്കാന്‍ സാധിക്കുമെന്ന് കെ.സി.എയും വ്യക്തമാക്കി. ഇതോടെ രണ്ടു മത്സരവും കല്ലൂരില്‍ നടത്താനുള്ള സാധയതകള്‍ പരിശോധിക്കാന്‍ ധാരണയായി.
ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ശേഷം ഈ ടര്‍ഫ് പുനസ്ഥാപിക്കാന്‍ കഴിയുമെങ്കില്‍ രണ്ടു മത്സരങ്ങളും കൊച്ചിയില്‍ നടക്കണമെന്നാണ് ജി.സി.ഡി.എയുടെ നിലപാടെന്നും സി.എന്‍ മോഹനന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here