മടങ്ങിവരവ് ആഘോഷിച്ച് കോലി, രാഹുല്‍… ഇന്ത്യയ്ക്ക് ആറു വിക്കറ്റ് ജയം

0

ഹൈദരാബാദ്: ട്വന്റി 20 ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ആഞ്ഞടിച്ചപ്പോള്‍ ഇന്ത്യയ്ക്ക് വിജയം. ആറു വിക്കറ്റിനാണ് കോലിയും സംഘവും വിജയിച്ചു കയറിയത്.

50 പന്തുകളില്‍ നിന്ന് 94 റണ്‍സാണ് കോലി നേടിയത്. രാജ്യാന്തര ട്വന്റി 20യില്‍ ഏറ്റവും കൂടുതല്‍ തവണ 50 പിന്നിടുന്ന താരമെന്ന റെക്കോര്‍ഡിലേക്കു കൂടി കോലി കടന്നു. ഓപ്പണറുടെ വേഷത്തില്‍ മടങ്ങിയെത്തിയ രാഹുലും തകര്‍പ്പന്‍ ഫോമില്‍ 50 കടന്നു. 8 റണ്‍സെടുത്ത രോഹിത് ശര്‍മ്മയെ തുടക്കത്തിലേ നഷ്ടമായെങ്കിലും സെഞ്ച്വറി നേടിയ രാഹുല്‍ വിരാട് കോലി കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് തുണയായത്.

LEAVE A REPLY

Please enter your comment!
Please enter your name here