രോഹിതിനും രാഹുലിനും സെഞ്ച്വറി, റെക്കോര്‍ഡ്‌, ഇന്ത്യയ്ക്ക് അനായാസ വിജയം

0

ലീഡ്‌സ്: ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരത്തിന്റെ പേരുകാരില്‍ ഇനി രോഹിത് ശര്‍മ്മയും. ശ്രീലങ്കയ്‌ക്കെതിരെ ഏഴു വിക്കറ്റ് വിജയം കുറിച്ച ഇന്ത്യയുടെ മധുരത്തില്‍ രാഹുലിന്റെ കണ്ണി സെഞ്ച്വറിയും ഉള്‍പ്പെടുന്നു.

ഏകദിനത്തിലെ 27-ാം സെഞ്ച്വറി കുറിച്ച് രോഹിത് 103നും രണ്ടാം സെഞ്ച്വറി കണ്ടെത്തിയ രാഹുല്‍ 111 റണ്‍സിനും പുറത്തായി. ഇരുവരും ചേര്‍ന്നുള്ള ഏറ്റവും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട് 189 റണ്‍സെന്ന പുതിയ അധ്യായവും കൂട്ടിച്ചേര്‍ത്തു.

വിജയത്തോടെ 15 പോയിന്റുമായി ഇന്ത്യ സ്‌കോര്‍ ബോര്‍ഡില്‍ ഒന്നാമതെത്തി. എന്നാല്‍ ഇതിന്റെ ആയുസ് ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയ മത്സരത്തിന് അനുസരിച്ചായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here