ധരംശാല: ശ്രീലങ്കയ്ക്ക് എതിരായ രണ്ടാം ട്വന്റി 20യിലു ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ടോസ് നഷ്ടപ്പെട്ടു ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് നേടി. 17 പന്തും ഏഴു വിക്കറ്റും ബാക്കി നില്‍ക്കേ വിജയിച്ച് ഇന്ത്യ പരമ്പരയും സ്വന്തമാക്കി.
ശ്രേയസ് അയ്യര്‍ തകര്‍ത്തടിച്ചു നേടിയ അര്‍ദ്ധ സെഞ്ച്വറിയാണ് ഇന്ത്യന്‍ വിജയത്തിന്റെ നട്ടെല്ല്. ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ പുറത്താകാതെ നേടിയ 74, 45 റണ്‍സുകള്‍ ഇവരുടെ രാജ്യാന്തര ട്വന്റി 20യിലെ ഉയര്‍ന്ന വ്യക്തിഗത സ്കോറുകളാണ്. സഞ്ജു സാംസണ് 39 റണ്‍സ് നേടി. നേരത്ത പാത്തും നിസ്സങ്കയുടെ അര്‍ദ്ധ സെഞ്ച്വറിയുടെ മികവിലാണ് ശ്രീലങ്ക 184 റണ്‍സ് വിജയലക്ഷ്യം സൃഷ്ടിച്ചത്.