വിശാഖപട്ടണം: ഷമിയും ജഡേജയും എറിഞ്ഞിട്ടു…ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് 203 റണ്‍സ് വിജയം. 395 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റുവീശി തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 191 ല്‍ യാത്ര അവസാനിച്ചു.

ഏഴു വിക്കറ്റ് വീഴ്ത്തി രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമുള്ള മടങ്ങിവരവ് അശ്വിന്‍ ആഘോഷിക്കുകയും ചെയ്തു. ടെസ്റ്റില്‍ അശ്വിന്റെ 27-ാം അഞ്ചു വിക്കറ്റ് പ്രകടനമാണിത്. ടെസ്റ്റില്‍ വേഗത്തില്‍ 200 വിക്കറ്റെടുക്കുന്ന ഇടങ്കയ്യന്‍ ബൗളറെന്ന റെക്കോര്‍ഡ് ഇനി രവീന്ദ്ര ജഡേജയ്ക്ക് സ്വന്തമാണ്. വേഗത്തില്‍ 200 വിക്കറ്റ് നേടിയ ഇന്ത്യക്കാരുടെ പട്ടികയില്‍ ജഡേജയ്ക്കു മുന്നില്‍ അശ്വിനുണ്ട്.

സ്‌കോര്‍: ഇന്ത്യ502/7 (ഡിക്ലയേഡ്), 323/4 (ഡിക്ലയേഡ്). ദക്ഷിണാഫ്രിക്ക 431, 191.

LEAVE A REPLY

Please enter your comment!
Please enter your name here