പാകിസ്താനെതിരെ 89 റണ്‍സ് വിജയം, പോയിന്റ് പട്ടികയില്‍ ഇന്ത്യ മൂന്നാമത്

0

മാഞ്ചസ്റ്റര്‍: ഇന്ത്യ ഒരുക്കിയ റണ്‍ വിരുന്നില്‍ അടി പതറി പാകിസ്താന്‍. മാഞ്ചസ്റ്ററില്‍ 89 റണ്‍സിനു മഴ നിയമപ്രകാരം ഇന്ത്യയെ വിജയിയായി പ്രഖ്യാപിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ സൃഷ്ടിച്ച 337 വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്‍ 35 ഓവറില്‍ ആറിന് 116 ല്‍ നില്‍ക്കുമ്പോള്‍ മഴയെത്തി. അതോടെ വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സാക്കി പുതുക്കി നിശ്ചയിക്കപ്പെട്ടു. ആറു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സില്‍ പാക് യാത്ര അവസാനിച്ചപ്പോള്‍ ഇന്ത്യയ്ക്ക് 89 റണ്‍സ് വിജയം. ലോകകപ്പില്‍ പാകിസതാനെതിരായ ഇന്ത്യയുടെ തുടര്‍ച്ചയായ ഏഴാമത്തെ വിജയമാണിത്.

ആദ്യം മഴ മത്സരം തടസപ്പെടുമ്പോള്‍ 46.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 305 ആണ് ഇന്ത്യയുടെ സ്‌കോര്‍. ക്യാപ്ടര്‍ വിരാട് കോഹ്ലി (71), വിജയ് ശങ്കര്‍ (3) എന്നിവരാണ് ക്രീസില്‍ .

113 പന്തില്‍ മൂന്നു സിക്‌സറും 14 ബൗണ്ടിറികളുടെ പിന്‍ബലത്തില്‍ 140 റണ്‍സാണ് രോഹിത് അടിച്ചു കൂട്ടിയത്. ലോകകപ്പില്‍ ഇന്ത്യ പാകിസ്താന്‍ മത്സരങ്ങളിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കൂടിയാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here