ഓക്ക്ലന്‍ഡ്: രണ്ടാം ട്വന്റി 20യില്‍ ന്യൂസിലാന്‍ഡിനെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ പരമ്പരയില്‍ 2-0നു മുന്നിലെത്തി. 133 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റുവീശിയ ഇന്ത്യന്‍ ടീം മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 15 പന്ത് ശേഷിക്കെ വിജയത്തിലെത്തി.
മൂന്നാം വിക്കറ്റില്‍ ശ്രേയസ് അയ്യരും കെ.എല്‍. രാഹുലും ചേര്‍ന്ന് നേടിയ 86 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് തുണയായത്. പിന്നാലെ ശിവം ദുബെയും രാഹുലുമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.