കൊല്‍ക്കത്ത: ന്യൂസിലന്‍ഡിനെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലെ മൂന്നാം മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് നേടി. ന്യൂസിലന്‍ഡിന്റെ മറുപടി ബാറ്റിംഗ് 17.2 ഓവറില്‍ 111 റണ്‍സില്‍ ഒതുങ്ങി. ജയ്പൂരിലും റാഞ്ചിയിലും നടന്ന ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര നേരത്തെതന്നെ നേടിയിരുന്നു.

മൂന്നാമത്തെ മത്സരത്തില്‍ ആദ്യ ആറു ഓവറില്‍ രോഹിത് ശര്‍മ – ഇഷാന്‍ കിഷന്‍ കൂട്ടുകെട്ട് നേടിയ 69 റണ്‍സ് പവര്‍ പ്ലേയില്‍ ഇന്ത്യ നേടുന്ന ഉയര്‍ന്ന മൂന്നാമത്തെ സ്‌കോറാണ്. 27 പന്തില്‍ നിന്ന് അര്‍ദ്ധസെഞ്ച്വറി നേടിയ രോഹിത് ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ തവണ 50 കടക്കുന്ന ബാറ്റ്‌സ്മാനെന്ന നേട്ടവും സ്വന്തമാക്കി.

ഓപ്പണിങ് വിക്കറ്റില്‍ തകര്‍ത്തടിച്ച രോഹിത് ശര്‍മ – ഇഷാന്‍ കിഷന്‍ സഖ്യമാണ് ഇന്ത്യയ്ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. ഇഷാന്‍ കിഷന്‍ (21 പന്തില്‍ 29), ശ്രേയസ് അയ്യര്‍ (20 പന്തില്‍ 25), വെങ്കടേഷ് അയ്യര്‍ (15 പന്തില്‍ 20), ഹര്‍ഷല്‍ പട്ടേല്‍ (11 പന്തില്‍ 18), ദീപക് ചാഹര്‍ (എട്ടു പന്തില്‍ പുറത്താകാതെ 21) എന്നിവര്‍ ഭേദപ്പെട്ട രീതിയില്‍ ബാറ്റുവീശി. സൂര്യകുമാര്‍ യാദവ് (0), ഋഷഭ് പന്ത് (4) എന്നിവര്‍സ്‌കോര്‍ ബോഡ് ചലിപ്പിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here