ഇന്ത്യ തോറ്റു, ഇന്നിംഗ്‌സിനും 159 റണ്‍സിനും

0

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യയ്ക്ക് നാണം കെട്ട തോല്‍വി. ലോര്‍ഡ്‌സില്‍ ഇന്നിംഗ്‌സിനും 159 റണ്‍സിനുമാണ് ഇന്ത്യ പരാജയപ്പെട്ടത്.

ടെസ്റ്റിനു തിരശീല വീഴാന്‍ ഒരു ദിവസം കൂടി ശേഷിക്കെയാണ് ടീം അടിയറവു പറഞ്ഞത്. 289 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഇന്ത്യയുടെ പ്രതിരോധം 130ല്‍ അവസാനിച്ചു. അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി ആന്‍ഡേഴ്‌സണ്‍ ഇന്ത്യയെ നിലംപരിശാക്കി. കോലി അടക്കം ഒരു ബാറ്റ്‌സ്മാനും ഇംഗ്ലണ്ടിന്റെ പേസ് ബൗളിംഗിനു മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. 33 റണ്‍സെടുത്ത അശ്വിനും 26 റണ്‍സെടുത്ത ഹര്‍ദികുമാണ് തോല്‍വിഭാരം കുറച്ചത്. ഇതോടെ ഇംഗ്ലണ്ട് പരമ്പരയില്‍ 2-0ന് മുന്നിലെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here