മധുര പ്രതികാരം: ചിന്നസ്വാമിയില്‍ ഇന്ത്യയ്ക്ക് വിജയം, പരമ്പര

0
11

ആദ്യ ഏകദിനത്തില്‍ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട തോല്‍വി വഴങ്ങിയ ഇന്ത്യ പരമ്പര നേടി പകരംവീട്ടി. അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 287 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 15 പന്തും ഏഴു വിക്കറ്റും ബാക്കി നില്‍ക്കെ അനായാസം വിജയം കണ്ടു. രോഹിത് ശര്‍മ കളിയിലെ കേമനായപ്പോള്‍ വിരാട് കോലി പരമ്പരയുടെ താരമായി.

217 ഇന്നിംഗ്‌സുകളില്‍ നിന്ന് 9000 റണ്‍സ് പിന്നിട്ട രോഹിത് വിരാട് കോലി (194), എ.ബി. ഡിവില്ലിയേഴ്‌സ്(208) എന്നിവര്‍ക്കു പിന്നില്‍ മൂന്നാമതെത്തി. 228 മത്സരങ്ങളില്‍ നിന്ന് നേട്ടം കൊയ്തിരുന്ന നിലവിലെ ബി.സി.സി.ഐ തലവനും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ ഗാംഗുലിയാണ് നാലം സ്ഥാനത്തായത്. 82 ഇന്നിംഗ്‌സുകളില്‍ നിന്ന് ക്യാപ്റ്റനായി കളിച്ച കോലി 5000 റണ്‍സ് പിന്നിട്ടതും ചരിത്രമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here