അബുദാബി: ആദ്യ രണ്ടു മത്സരങ്ങളിലെ ദയനീയ പരാജയത്തിനു പിന്നാലെ ഇന്ത്യയ്ക്ക് ‘പിടിച്ചു നില്‍ക്കാനുള്ള’ ആദ്യ ജയം. അഫ്ഗാനെതിരായ മികച്ച വിജയത്തോടെ ഇന്ത്യ ലോകകപ്പിലെ പോയിന്റ് പട്ടികയില്‍ അക്കൗണ്ട് തുറന്നു. 66 റണ്‍സിനാണ് ഇന്ത്യ അഫ്ഗനാനിസ്ഥാനെ പരാജയപ്പെടുത്തിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് നേടി. അഫ്ഗാന്റെ മറുപടി 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സില്‍ ഒതുങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here