ഇനി തമ്മിലടിയില്ല; ഒറ്റക്കെട്ട്

സിഡ്‌നി:  ഐ.പി.എല്ലിന് തൊട്ട് പിന്നാലെ ഓസ്ട്രേലിയയിലേക്ക് പറന്ന ഇന്ത്യൻ ടീം ഓസീസ് മണ്ണിൽ‍  ‍ഔട്ട്‌ ഡോർ പരിശീലനത്തിനിറങ്ങി. ടീം അംഗങ്ങൾക്കായി നടത്തിയ കോവിഡ് പരിശോധന ഫലങ്ങൾ നെഗറ്റീവ് അയതിനെ തുടർന്നാണ് താരങ്ങൾ പരിശീലനം ആരംഭിച്ചത്. 12- തീയതി ഓസ്‌ട്രേലിയയിലെത്തിയ ഇന്ത്യന്‍ ടീം 14 ദിവസം ക്വാറന്റൈനിലായിരിക്കും. ഇക്കാലയളവിൽ പരിശീലനത്തിനുള്ള സൗകര്യങ്ങൾ ഓസ്‌ട്രേലിയയിൽ  ഒരുക്കിയിട്ടുണ്ട്. 
ടീം ഇന്ത്യയുടെ പരിശീലന സെഷനിലെ ചിത്രങ്ങള്‍ ബി.സി.സി.ഐ തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിൽ ‍ പങ്കുവെച്ചിട്ടുണ്ട്. സിഡ്‌നി ഒളിമ്പിക് പാര്‍ക്കിലാണ് ഇപ്പോൾ താരങ്ങൾ പരിശീലനം നടത്തുന്നത്.

നവംബര്‍ 27-ന് ആരംഭിക്കുന്ന ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനം രണ്ടു മാസത്തോളം നീണ്ടുനില്‍ക്കുന്നതാണ്. നവംബര്‍ 27-ന് സിഡ്നിയില്‍ ആദ്യ ഏകദിന മത്സരത്തോടെ  പര്യടനത്തിന് തുടക്കമാകും. മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളും നാല് ടെസ്റ്റുകളുമാണ് പരമ്പരയിലുള്ളത്.
പരമ്പരയിലെ രണ്ടാം ഏകദിനവും സിഡ്നിയില്‍ തന്നെയാണ്. മൂന്നാം ഏകദിനം കാൻബറയിൽ നടക്കും. ഡിസംബർ‍ നാലിന് കാന്‍ബറയിൽ  തന്നെയാവും ട്വന്റി 20 പരമ്പരയ്ക്കും തുടക്കമാവുക.

LEAVE A REPLY

Please enter your comment!
Please enter your name here