കൊളംബോ: ത്രിരാഷ്ട്ര ട്വന്റി 20 പരമ്പരയില്‍ ഇന്നുനടക്കുന്ന കളിയില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാല്‍ ഇന്ത്യയ്ക്ക് കണക്കിന്റെ കളിയില്ലാതെ തന്നെ ഫൈനലിത്താം. ആദ്യമതസ്‌രത്തില്‍ ശ്രീലങ്കയോട് തോറ്റെങ്കിലും പിന്നേടുനടന്ന രണ്ടുമത്സരങ്ങളിലും വിജയം പിടിക്കാന്‍ ഇന്ത്യയ്ക്കായി. എങ്കിലും 215 റണ്‍സ് ലക്ഷ്യം പിന്‍തുടര്‍ന്ന് ശ്രീലങ്കയെ തോല്‍പ്പിച്ച ബംഗഌദേശും മികച്ചഫോമിലാണ്. ഇന്നുതോറ്റാലും റണ്‍റേറ്റിന്റെ മികവില്‍ ഇന്ത്യക്ക് ഫൈനലിലെത്താനായേക്കും. മഴപെയ്യാനുള്ള സാധ്യതയുള്ളതിനാല്‍ ടോസ് നേടുന്ന ടീം ബൗളിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത. ക്യാപ്റ്റന്‍ രോഹിത്ശര്‍മ്മയുടെ മോശം ഫോം ആരാധകകരെ നിശാരാക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here