വിജയത്തുടക്കം, ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ടീ ഇന്ത്യ

0

സൗതാംപ്ടണ്‍: ദക്ഷിണാഫ്രിക്കയെ ആറു വിക്കറ്റിനു പരാജയപ്പെടുത്തി ലോകകപ്പില്‍ ഇന്ത്യ തുടങ്ങി. 15 പന്തുകള്‍ അവശേഷിക്കെയാണ് ദക്ഷിണാഫ്രിക്ക കുറിച്ച 228 എന്ന വിജയലക്ഷ്യം ഇന്ത്യ മറികടന്നത്. ഇന്ത്യയ്ക്കുവേണ്ടി റോഹിത് ശര്‍മ്മ സെഞ്ച്വറി നേടി.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുപ്പ ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുത്തു. കൃത്യമായ ഇടവേളകളില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. എട്ടാം വിക്കറ്റില്‍ ക്രിസ് മോറീസ്, കഗിസോ റബാദ സഖ്യമാണ് അവരെ 200 കടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here