ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് ഇന്ത്യന്‍ വനിതകള്‍ സെമിയിലേക്ക്

0
4

മെല്‍ബല്‍: വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ സെമിയില്‍. ന്യൂസിലന്‍ഡിനെ നാലു റണ്‍സിനു തോല്‍പ്പിച്ചാണ് ഇന്ത്യയുടെ മുന്നേറ്റം.

34 പന്തില്‍ നിന്ന് 46 റണ്‍സ് അടിച്ചു കൂട്ടിയ ഷെഫാലി വര്‍മ്മയും ബൗളര്‍മാരുടെ മികവുമാണ് ഇന്ത്യയ്ക്കു ജയം സമ്മാനിച്ചത്. 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സാന് ഇന്ത്യ നേടിയത്. അവസാന രണ്ട് ഓവറില്‍ ന്യുസിലന്‍ഡിന് ജയിക്കാന്‍ 34 റണ്‍സ് വേണമായിരുന്നു. 19-ാം ഓവറില്‍ നാലു ഫോറുകള്‍ സഹിതം 18 റണ്‍സടിച്ച അമേലിയ ഖേര്‍ കിവീസിന് പ്രതീക്ഷ നല്‍കിയെങ്കിലും 20 -ാം ഓവറെറിഞ്ഞ ശിഖ പാണ്ഡെ വിജയം ഇന്ത്യയ്‌ക്കൊപ്പം ഉറപ്പിച്ചു നിര്‍ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here