മഴ ചതിക്കുമോ ? സ്‌റ്റേഡിയത്തില്‍ മഴയത്തും തണുക്കാത്ത ക്രിക്കറ്റ് ആവേശം

0

കാര്യവട്ടം: മഴ ചതിക്കുമോയെന്ന ആശങ്കയുണ്ടെങ്കിലും ക്രിക്കറ്റ് ആരാധകര്‍ കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്‌റ്റേഡിയത്തിലേക്ക് ഒഴുകി തുടങ്ങി. മഴ മൂടിക്കെട്ടിയതാണ് ഉച്ചമുതല്‍ കാര്യവട്ടത്തെ അന്തരീക്ഷം. ഉച്ചയ്ക്കുശേഷം മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന.
ആറു മണിക്കുശേഷവും മഴ തുടരുകയാണെങ്കില്‍ പൂര്‍ണ്ണസമയ മത്സരത്തിനുള്ള സാധ്യത കുറഞ്ഞു തുടങ്ങും. മഴയെ അവഗണിച്ചും നിരവധി ക്രിക്കറ്റ് പ്രേമികള്‍ സ്‌റ്റേഡിയത്തില്‍ എത്തിക്കഴിഞ്ഞു. മൂന്നരയോടെ 18 ശതമാനത്തിലധികം സീറ്റുകള്‍ നിറഞ്ഞിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here