ഇന്ത്യയ്ക്ക് തോല്‍വി, 2005നു ശേഷം 10 വിക്കറ്റ് തോല്‍വി ആദ്യം

0
13

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 10 വിക്കറ്റിന്റെ തോല്‍വി. 2005ല്‍ കൊല്‍ക്കത്തയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇത്തരമൊരു നാണംകെട്ട തോല്‍വി ഇതിനു മുമ്പ് ഇന്ത്യ വഴങ്ങിയത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 49.1 ഓവറില്‍ 255 റണ്‍സിന് ആള്‍ ഔട്ടായി. മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ ഓപ്പണര്‍മാരായ നായകന്‍ ആരോണ്‍ ഫിഞ്ചിന്റെയും ഡേവിഡ് വാര്‍ണറുടെയും സെഞ്ച്വറികളുടെ മികവില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 37.4 ഓവറില്‍ വിജയം കണ്ടു.

LEAVE A REPLY

Please enter your comment!
Please enter your name here