ദുബായ്: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയുടെ സെമി പ്രതീക്ഷകള്‍ക്കു മങ്ങലേല്‍പ്പിച്ച് ന്യുസിലന്‍ഡിനെതിരായ നിര്‍ണ്ണായക മത്സരത്തില്‍ തകര്‍ന്നടിച്ചു. പാകിസ്ഥാനു പിന്നാലെ ന്യുസിലഡിനോടും തോറ്റതോടെ ഇന്ത്യയുടെ സെമി സാധ്യതകള്‍ ഇനി കണക്കിലെ കളികളിലൊതുങ്ങും.

അതേസമയം, ആദ്യ മത്സരം ജയിച്ച ന്യുസിലന്‍ഡിന്റെ സെമി പ്രതീക്ഷകള്‍ക്കു ജീവന്‍വച്ചു. ഇന്ത്യന്‍ ബൗളര്‍മാര്‍ തലങ്ങും വിലങ്ങും അടിവാങ്ങിയ പിച്ചില്‍ 49 റണ്‍സെടുത്ത് പുറത്തായ ഡാരില്‍ മിച്ചലാണ് ന്യുസിലന്‍ഡിന്റെ വിജയവഴി തുറന്നത്. ഇന്ത്യയ്ക്കു ജയിച്ച രണ്ടു വിക്കറ്റുകളു ബുമ്രയാണ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കോലിയും കൂട്ടരും ഏഴു വിക്കറ്റ് നഷ്ടപ്പെടുത്തി 110 റണ്‍സ് നേടി. 26 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയാണ് ടോപ്പ് സ്‌കോറര്‍. ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും ചെറിയ സ്‌കോറാണിത്.

India lost New Zealand in their second game of T20 world cup contest by eight wickets. India still have three more matches left in the tournament, against Namibia, Afghanistan and Scotland. But their chances of making it to the semis are now slim. India are fifth in the standings, one spot below Namibia

LEAVE A REPLY

Please enter your comment!
Please enter your name here