കൗമാര ക്രിക്കറ്റ് കിരീടം ഇന്ത്യയിലേക്ക്, രാജ് ബാവ കളിയിലെ താരം

നോര്‍ത്ത് സൗണ്ട് (ആന്റിഗ്വ): അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് കിരീടം ഉയര്‍ത്തി ടീം ഇന്ത്യ. ഫൈനലില്‍ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ കൗമാരപ്പടയുടെ നേട്ടം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ 14 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. ഇന്ത്യയുടെ അഞ്ചാം അണ്ടര്‍ 19 ലോകകപ്പ് കിരീട നേട്ടമാണിത്. 2000, 2008, 2012, 2018 വര്‍ഷങ്ങളി നേരത്തെ കിരീടം ഇന്ത്യയിലെത്തിയിട്ടുള്ളത്.

ആദ്യം ബോളുകൊണ്ടും പിന്നീട് ബാറ്റ് വീശിയും നിറഞ്ഞാടിയ രാജ് ബവയുടെ പ്രകടനം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. കളിയിലെ താരമായ രാജ് ബാവയുനേട്ടം അഞ്ചു വിക്കറ്റും 35 റണ്‍സുമാണ്്. പ്രതിസന്ധി ഘട്ടത്തില്‍ കളിയുടെ നിയന്ത്രണം ഏറ്റെടുത്ത് അര്‍ധ സെഞ്ച്വറി നേടിയ ഷെയിക്ക് റഷീദിന്റെയും (84 പന്തില്‍ 50 റണ്‍സ്) നിഷാന്ത് സിന്തുവിന്റെയും (54 പന്തില്‍ പുറത്താകെ 50 റണ്‍സ്) മികച്ച പ്രകടനവും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. സ്‌കോര്‍: ഇംഗ്ലണ്ട്-189/10 (44.5 ഓവര്‍), ഇന്ത്യ- 195/6 (47.4 ഓവര്‍).

LEAVE A REPLY

Please enter your comment!
Please enter your name here