നെതർലൻഡ്സിനെ 56 റൺസിനു തകർത്തു, രണ്ടാം വിജയത്തോടെ സെമി സാധ്യത സജീവമാക്കി

സിഡ്‌നി | ട്വന്റി 20 ലോകകപ്പിൽ നെതര്‍ലന്‍ഡ്‌സിനെ 56 റണ്‍സിന് തകര്‍ത്ത് ഇന്ത്യ സെമി സാധ്യതകള്‍ സജീവമാക്കി. ഇന്ത്യയുടെ 180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നെതര്‍ലന്‍ഡിന്റെ പോരാട്ടം ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സിൽ അവസാനിച്ചു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവര്‍ അര്‍ധ സെഞ്ചുറി നേടിയപ്പോൾ സ്കോർ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 179. ബാറ്റര്‍മാര്‍ക്ക് പിന്നാലെ ബൗളര്‍മാരും ഇന്ത്യയ്ക്കായി തിളങ്ങി. ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, അക്ഷര്‍ പട്ടേല്‍, ആര്‍. അശ്വിന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് ഷമി ഒരു വിക്കറ്റെടുത്തു. 180 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത നെതര്‍ലന്‍ഡ്‌സിന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായി.

india beats netherlands icc t20 world cup 2022

LEAVE A REPLY

Please enter your comment!
Please enter your name here