അഡ്ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ ഇന്ത്യയ്ക്ക് വന്‍ നാണക്കേട്. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 36 റണ്‍സില്‍ അവസാനിച്ചു. ഒമ്ബത് വിക്കറ്റിന് 36 റണ്‍സെന്ന നിലയില്‍ നില്‍ക്കെ അവസാന ബാറ്റ്സ്മാനായ മുഹമ്മദ് ഷമി പരിക്കേറ്റ് പിന്മാറിയതോടെയാണ് നാടകീയ തകര്‍ച്ച. ടെസ്റ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്കോറാണിത്. ഇന്ത്യയുടെ ഒരു ബാറ്റ്സ്മാനും രണ്ടക്കം കണ്ടില്ല. മായക് അഗര്‍വാള്‍ നേടിയ ഒമ്ബത് റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. മൂന്ന് പേര് പൂജ്യത്തിന് പുറത്തായി.
ആദ്യം നൈറ്റ് വാച്ച്മാന് ജസ്പ്രീത് ബുംറയെ (2) പുറത്താക്കിയ കമ്മിന്‍സ് പിന്നാലെ ചേതേശ്വര്‍ പൂജാര (0), വിരാട് കൊഹ്ലി (4) എന്നിവരെ മടക്കി. തന്റെ ആദ്യ ഓവറില്‍ തന്നെ മായങ്ക് അഗര്‍വാളിനെയും,അജിങ്ക്യ രഹാനെയേയും (0) ജോഷ് ഹെയ്സല്‍വുഡും മടക്കി. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 244-ന് എതിരേ ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 191 റണ്‍സിന് നേരത്തെ പുറത്തായിരുന്നു.
ഒരു വിക്കറ്റ് നഷ്ടത്തില്‍ ഒമ്ബത് റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ പാറ്റ് കമ്മിന്‍സ് തിരിച്ചടി നല്കി. ആദ്യം നൈറ്റ് വാച്ച്മാന് ജസ്പ്രീത് ബുംറയെ (2) പുറത്താക്കിയ കമ്മിന്‍സ് പിന്നാലെ ചേതേശ്വര്‍ പൂജാര (0), വിരാട് കോലി (4) എന്നിവരെ മടക്കി. തന്റെ ആദ്യ ഓവറില്‍ തന്നെ മായങ്ക് അഗര്‍വാളിനെയും (9) അജിങ്ക്യ രഹാനെയേയും (0) മടക്കിയ ജോഷ് ഹെയ്സല്‍വുഡും ഇന്ത്യയെ ഞെട്ടിച്ചു. പിന്നാലെ തുരുതുരാ വിക്കറ്റു വീണു. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും ചെറിയ ഇന്നിങ്സ് സ്കോറാണ് ഇത്.
നേരത്തെ ആദ്യ ഇന്നിങ്സില്‍ 53 റണ്‍സിന്റെ വിലപ്പെട്ട ലീഡ് സ്വന്തമാക്കിയ ഇന്ത്യ രണ്ടാം ദിനം കളിയവസാനിക്കുമ്ബോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഒമ്ബത് റണ്‍സെന്ന നിലയിലായിരുന്നു. നാലു റണ്‍സെടുത്ത പൃഥ്വി ഷായുടെ വിക്കറ്റാണ് രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. മായങ്ക് അഗര്‍വാള്‍, ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരായിരുന്നു ക്രീസില്‍. എല്ലാ വിക്കറ്റുകളും അതിവേഗം ഓസീസ് ബൗളര്‍മാര്‍ നേടി. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 244-ന് എതിരേ ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 191 റണ്‍സിന് പുറത്തായിരുന്നു.
99 പന്തില്‍ നിന്ന് 10 ഫോറുകളടക്കം 73 റണ്‍സോടെ പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ടിം പെയ്നാണ് ഓസീസ് സ്കോര്‍ 191-ല്‍ എത്തിച്ചത്. 119 പന്തുകള്‍ നേരിട്ട് 47 റണ്‍സെടുത്ത മാര്‍നസ് ലബുഷെയ്ന് മാത്രമാണ് പിന്നീട് ഇന്ത്യന്‍ ബൗളിങ്ങിനു മുന്നില്‍ പിടിച്ചു നിന്നത്.