• Update
    • രണ്ടാം ഏകദിനത്തില്‍ 51 റണ്‍സിന് ഓസിസ് ഇന്ത്യയെ തകര്‍ത്തു. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 390 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ മുഴുവന്‍ കരുത്തും പുറത്തെടുത്ത് ഓസീസ് തകര്‍ത്തടിച്ചപ്പോള്‍ ഇന്ത്യയുടെ വിജയലക്ഷ്യം 390. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയ നിശ്ചിത 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 389 റണ്‍സാണ് അടിച്ചുകൂട്ടിയത്. തുടർച്ചയായ രണ്ടാം മത്സരത്തിലും 62 പന്തിൽനിന്ന് സെഞ്ചുറി തികച്ച സ്മിത്തിന്റെ മികവിലാണ് ആസ്ട്രേലിയ മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയത്.

അര്‍ധ സെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, മാര്‍നസ് ലബുഷെയ്ന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരുടെ ഇന്നിങ്‌സുകളും ഓസീസിന് അനായാസേന 390 കൈപിടിയിലാക്കാനായി. ഇന്ത്യൻ നിരയിൽ ബോൾ ചെയ്ത ഏഴു പേരും ഓവറിൽ ശരാശരി ആറു റൺസിനു മുകളിൽ വഴങ്ങിയതും ഇന്ത്യയെ കൂടുതല്‍ പരിക്കേല്‍പ്പിച്ചു. ജസ്പ്രീത് ബുമ്ര 10 ഓവറിൽ 79 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു. ഹാർദിക് പാണ്ഡ്യ നാല് ഓവറിൽ 24 റൺസ് വഴങ്ങിയും മുഹമ്മദ് ഷമി ഒൻപത് ഓവറിൽ 73 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.

നവ്ദീപ് സെയ്നി ഏഴ് ഓവറിൽ 70 റൺസും യുസ്‌വേന്ദ്ര ചെഹൽ ഒൻപത് ഓവറിൽ 71 റൺസും വഴങ്ങി. രവീന്ദ്ര ജഡേജ 10 ഓവറിൽ 60 റൺസ് വഴങ്ങിയപ്പോൾ, ഒരു ഓവർ ബോൾ ചെയ്ത മായങ്ക് അഗർവാൾ 10 റൺസ് വിട്ടുകൊടുത്തു. നേരത്തെ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here