ഓസ്ട്രേലിയക്ക് 87 റണ്‍സ് ലീഡ്

0
2

ബംഗളുരു: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഓസ്ട്രേലിയക്ക് 87 റണ്‍സ് ലീഡ്. ഇന്ത്യയുടെ 189-നെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച ഓസീസ് 276 റണ്‍സിനാണ് പുറത്തായത്. ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ് തുടങ്ങിയിട്ടുണ്ട്. ടെസ്റ്റിന്റെ രണ്ടാം ദിനമായ ഞായറാഴ്ച സ്റ്റംപെടുക്കുമ്പോള്‍ ആറു വിക്കറ്റിന് 237 എന്ന ശക്തമായ നിലയിലായിരുന്നു ഓസ്ട്രേലിയ. ഇന്ന് 39 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് ശേഷിക്കുന്ന വിക്കറ്റുകളും നഷ്ടമായി.

LEAVE A REPLY

Please enter your comment!
Please enter your name here