സീനിയർ താരങ്ങളില്ലാതെ, യുവത്വത്തിന്റെ കരുത്തിൽ ഓസിസിനെ തളച്ച് ഇന്ത്യ, പരമ്പര

ബ്രസ്ബെയ്ൻ: ഓസ്‌ട്രേലിയക്കെതിരായ നാലം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് അ‌വ്സമരണീയ വിജയം. അ‌വസാന 20 ഓവറുകളിൽ ഏകദിന ​​ശൈലയിൽ ബാറ്റു വീശിയാണ് ഇന്ത്യ ഓസിസിനുമേൽ മൂന്നു വിക്കറ്റ് വിജയം ഉറപ്പാക്കിയത്.

ഇതോടെ ബോർഡർ ഗവാസ്കർ ടെസ്റ്റ് പരമ്പര 2-1ന് ഇന്ത്യ നേടി. ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ റൺ ചേസാണിത്. രണ്ടാം ഇന്നിംഗ്സിൽ 328 റൺസ് വിജയലക്ഷ്യം നേരിടാനിറങ്ങിയ ഇന്ത്യ യുവത്വത്തിന്റെ കരുത്തിൽ ലക്ഷ്യം മറികടന്നു. തുടക്കം തർക്ക​ച്ചയോടെയായിരുന്നു. എന്നാൽ അ‌വിശ്വസനീയമായ രീതിയിലാണ് ബൗളർമാരായ ശാർദുൽ ഠാക്കൂറിന്റെയും വാഷിങ്ടൺ സുന്ദറിന്റെയും ബാറ്റുകളിൽ നിന്ന് റൺസ് ഒഴുകിയത്. ഒരറ്റത്ത് വിക്കറ്റുകൾ വീഴു​ന്നതിനിടെ, പിടിച്ചുനിന്ന ​ഋഷഭ് പന്തിന്റെ (89) ബാറ്റിംഗ് ഇന്ത്യയ്ക്ക് കരുത്തായി. വാഷിങ്ടൺ സുന്തറിന്റെ വെടിക്കെട്ട് ബാറ്റിംഗിനും (29 പന്തിൽ 22) സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. മൂന്നു ഓവർ ബാക്കി നൽക്കേ ഇന്ത്യ ലക്ഷ്യം കണ്ടു.

സീനിയർ താരങ്ങളെല്ലാം പരുക്കിന്റെ പിടിയിലായപ്പോഴും ലോകോത്തര നിലവാരം പുലർത്തിയ യുവതാരങ്ങളാണ് ഇന്ത്യയ്ക്ക് വിജയം ഒരുക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here