ധര്‍മശാല ടെസ്റ്റ് പരമ്പര ഇന്ത്യക്ക്; ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി തിരിച്ചു പിടിച്ചു

0
6

ധര്‍മശാല: ആസ്‌ത്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റ് പരമ്പര  ഇന്ത്യക്ക്. ഇന്ത്യയുടെ തുടര്‍ച്ചയായ ഏഴാം ടെസ്റ്റ് പരമ്പര വിജയമാണിത്. എട്ട് വിക്കറ്റിനാണ് ഇന്ത്യ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി തിരിച്ചു പിടിച്ചത്. ഇന്ത്യയുടെ തുടർച്ചയായ ഏഴാം ടെസ്റ്റ് പരമ്പര നേട്ടമാണിത്. രവീന്ദ്ര ജഡേജയാണ് മാൻ ഓഫ് ദ് മാച്ചും മാൻ ഓഫ് ദ് സീരീസും.

രഹാനെ നായകനായ ആദ്യ ടെസ്റ്റാണിത്. ജയിക്കാന്‍ 106 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ 23.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം മറി കടന്നത്. ആദ്യ ഇന്നിങ്‌സില്‍ നിര്‍ണായകമായ 32 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയ ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ കങ്കാരുക്കളെ 137 റണ്‍സിന് എറിഞ്ഞിടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here